22.7.12

ന്യൂസ് ലെറ്റർ ജൂലൈ 2012

ആദ്യാക്ഷരിയിലെ പുതിയ പോസ്റ്റുകൾ ഇ-മെയിൽ ആയി ലബിക്കുന്നതിനു രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. 

ഗൂഗിൾ ഈയിടെ കൊണ്ടുവന്ന ബ്ലോഗറിലെ സമൂല പരിഷ്കാരങ്ങൾ നിങ്ങൾ ശ്രദ്ധിച്ചീരിക്കുമല്ലോ? ഡാഷ്‌ബോർഡ് മുഴുവനും പുതിയ രൂപത്തിലാക്കി. പഴയ ലിങ്കുകൾക്കൊക്കെ സ്ഥാനമാറ്റം സംഭവിച്ചു. ഇത്തരത്തിൽ ഗൂഗിൾ  ഓരോ പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോഴും, ആദ്യാക്ഷരിയിലെ ചാപ്റ്ററുകളും അതിനനുസൃതമായി മാറ്റുക എന്നൊരു പതിവുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി അതു ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ പുതിയതായി ചേർക്കുന്ന പേജുകളും അറിവുകളും പുതിയ പോസ്റ്റുകളായി നിങ്ങൾക്ക്  മെയിലിൽ ലഭിക്കും. അറിവുള്ള കാര്യങ്ങൾ ആണെങ്കിൽ ക്ഷമിക്കുക; ആ മെയിലുകൾ ശ്രദ്ധിക്കാതെ വിട്ടേക്കുക.  

പഴയബ്ലോഗർ ഇന്റർഫെയ്‌സ് ഗൂഗിൾ ഇതുവരെയും എടുത്തുമാറ്റാത്തതിനാൽ ആദ്യാക്ഷരിയിലെ പഴയ പാഠങ്ങളും അതാതു പുതിയ  ചാപ്റ്ററുകൾക്ക് താഴെയായി നൽകിയിട്ടുണ്ട്. പഴയബ്ലോഗർ  പൂർണ്ണമായും   ഗൂഗിൾ മാറ്റുന്നതുവരെ അവ അവിടെയുണ്ടാകും. 

ഒപ്പം ആദ്യാക്ഷരിയുടെ ടെമ്പ്ലേറ്റിലും അല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേജിന്റെ വീതി വർദ്ധിപ്പിച്ചു. വലതുവശത്തെ ലിങ്ക് ലിസ്റ്റുകൾ കുറേക്കൂടി വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നു,  അതിനനുസരിച്ച് പോസ്റ്റുകളുടെ എണ്ണവും കൂടിയേക്കാം. എങ്കിൽകൂടി, പുതിയതായി  ബ്ലോഗിംഗ് ചെയ്യാൻ എത്തുന്നവർ ഓരോ വിവരങ്ങളും എവിടെ എന്നു തപ്പിത്തടഞ്ഞു വിഷമിക്കേണ്ടിവരില്ല എന്നു പ്രതീക്ഷിക്കുന്നു. 

നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. 


4 comments:

  1. ഇടയ്ക്കിടയ്ക്ക് പുതിയ അപ്ഡറ്റുകള്‍ വന്നോട്ടെ.
    ആശംസകള്‍

    ReplyDelete
  2. കമ്പ്യൂട്ടര്‍ സംബന്ധിച്ച മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള പുതിയ ലേഖനങ്ങളും ഉള്‍പ്പെടുത്തുക.
    ആശംസകളോടെ

    ReplyDelete
  3. മാഷെ,താങ്കള്‍ നല്‍കുന്ന വിവരങ്ങള്‍
    വിലപ്പെട്ടതാണ്‌.താല്പര്യപൂര്‍വ്വം
    ശ്രദ്ധിച്ചു വായിക്കാറുണ്ട്.നന്ദി.
    ആശംസകളോടെ

    ReplyDelete
  4. Appu Mashe, Thanks, Keep us inform. :-)

    ReplyDelete

വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ...... (നിങ്ങൾക്ക് സംശയമുള്ള ഭാഗം അല്ലെങ്കിൽ വാക്ക് ഏതെന്ന് മെനുബാറിലുള്ള ആദ്യാക്ഷരി സേർച്ചിൽ ഒന്നെഴുതി സേർച്ച് ചെയ്താൽ ആ വാക്ക് പ്രതിപാദിച്ചിരിക്കുന്ന അദ്ധ്യായങ്ങളുണ്ടെങ്കിൽ അവയുടെ ലിസ്റ്റ് കിട്ടും)